കുമരകം കലാഭവൻ നവരാത്രി മഹോത്സവം പ്രവർത്തനോദ്ഘാടനം സെപ്തംബർ 30 തിങ്കളാഴ്ച 

കുമരകം :  കുമരകം കലാഭവൻ അഭിമുഖ്യത്തിൽ ഒക്ടോബർ  11 12 13 തീയതികളിൽ കുമരകം ഗവൺമെൻ്റ് എച്ച് എസ് എസ്  യു.പി ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിൻ്റെ പ്രവർത്തനോദ്ഘാടനം സെപ്തംബർ 30 തിങ്കളാഴ്ച വൈകിട്ട് 5.30 ന്  കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി നിർവ്വഹിക്കും. കലാഭവൻ പ്രസിഡൻ്റ് എം .എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ  ചേരുന്ന ചടങ്ങിൽ പി.വിജയൻ പുറത്തേച്ചിറ ആദ്യ സംഭാവന നൽകും. യോഗത്തിൽ കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി റ്റി.കെ ലാൽ ജ്യോത്സ്യർ പി.കെ അനിൽകുമാർ എന്നിവർ സംസാരിക്കും. നവരാത്രി ആഘോഷത്തിൽ കുട്ടികളുടേയും പ്രായഭേദമെന്യ ഏവരുടെയും കലാമത്സരങ്ങൾ,വിവിധ കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisements

എസ് ഡി പ്രേംജി 

Hot Topics

Related Articles