പാമ്പാടി: റോഡിൽ താഴ്ന്ന് കിടന്ന കേബിളിൽ തട്ടി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് പരിക്ക്. ളാക്കാട്ടൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരനാണ് പരിക്കേറ്റത്. പരിക്കേറ്റ ളാക്കാട്ടൂർ സായിൽ വീട്ടിൽ സന്തോഷിനെ (43) പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കൂരോപ്പട പാനേപ്പള്ളി ഭാഗത്തായിരുന്നു സംഭവം. കൂരോപ്പട ഭാഗത്തു നിന്നും ളാക്കാട്ടൂരിലേയ്ക്കു പോകുകയായിരുന്നു സന്തോഷ്. ഈ സമയം റോഡിൽ താഴ്ന്ന് കിടന്ന കേബിളിൽ തട്ടി സന്തോഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ സാരമായി പരിക്കേറ്റ സന്തോഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
Advertisements