കോട്ടയം കറുകച്ചാൽ വാഴൂരിൽ ചെത്ത് തൊഴിലാളിയെ കല്ലിനിടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

കോട്ടയം: കറുകച്ചാൽ വാഴൂരിൽ ചെത്ത് തൊഴിലാളിയെ കല്ലിനിടിച്ച് കൊലപ്പെടുത്തി. വാഴൂർ കറിയാപ്പറമ്പിൽ ബിജുവി (57) നെയാണ് പ്രദേശ വാസിയായ പ്രതി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാമംപതാൽ വെള്ളാറപ്പള്ളിൽ അപ്പുവിനെ (23) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തെ തുടർന്നാണ് അപ്പു ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബിജുവിൻറെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ചാമംപതാൽ ഭാഗത്തു നിന്നും പൊലീസ് പിടികൂടി. ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles