ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി

നാട്ടകം: മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച അസോസിയേഷനിലെ 17 കുട്ടികളെ ആദരിച്ചു. സെപ്റ്റംബർ 29 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് മറിയപ്പള്ളി അഖില കേരളാ വിശ്വകർമ്മമഹാസഭാ ഹാളിൽ ബഹു പ്രസിഡന്റ് ടി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചിങ്ങവനം സി.ഐ അനിൽകുമാർ കുട്ടികളെ ആദരിച്ച് ഉദ്ഘാടനം ചെയ്തു.

Advertisements

ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന ലഹരി – മയക്കുമരുന്ന് എന്നിവ സംബന്ധിച്ചും, കുട്ടികളിലെ മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികൾ കുറയ്ക്കുന്നതിന് രക്ഷകർത്താക്കൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അതോടൊപ്പം ഇപ്പോഴുള്ള ഓൺലൈൻ തട്ടിപ്പു സംബന്ധിച്ചും ബഹു. സി.ഐ കുട്ടികൾക്കും രക്ഷിതാക്കളും വേണ്ട അറിവും പകർന്നു നൽകി. സെക്രട്ടറി ഷാനവാസ് എസ്.എസ് സ്വാഗതം ആശംസിച്ച ചടങ്ങ് ജോയിന്റ് സെക്രട്ടറി ഡി രാജീവ് കൃതജ്ഞത അർപ്പിച്ചു. കൂടാതെ അസോസിയേഷൻ കമ്മറ്റിംഗവും കൗൺസിലർമാരുമായ ജയടീച്ചർ, കെ. ശങ്കർ ട്രഷറർ വി.എം. രാജൻ, എന്നിവരും പരുപാടിയിൽ സംസാരിച്ചു. പരുപാടി കൂടുതൽ രസകരമാക്കുന്നതിനായി കമ്മറ്റിയംഗം സുമ അനിൽ കുട്ടികൾക്കായി ഒരു നാടൻ പാട്ടും പാടി.

Hot Topics

Related Articles