കോട്ടയം ബസേലിയസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് മർദനമേറ്റു; ആക്രമണത്തിന് പിന്നിൽ കെ.എസ്.യു എന്ന് എസ്.എഫ്.ഐ; ആക്രമണം അർദ്ധരാത്രിയിൽ കോട്ടയം ഈരയിൽക്കടവിൽ വച്ച്

കോട്ടയം: ബസേലിയസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കെ.എസ്.യു പ്രവർത്തകരുടെ മർദനം. ബസേലിയസ് കോളേജ് യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ മലയാളം വിദ്യാർത്ഥിയുമായ അലനെയാണ് ഒരു സംഘം കെ.എസ്.യു പ്രവർത്തകർ ഇന്നലെ രാത്രി ക്രൂരമായി മർദിച്ചത്. ബസേലിയസ് കോളേജിലെ ക്ലാസിനു ശേഷം അലൻ കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയ്ക്കു പോകുന്നുണ്ട്. ഈ ജോലിയ്ക്കു ശേഷം രാത്രിയിൽ മണിപ്പുഴയിലെ കടയിൽ ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു അലൻ. ഈ സമയത്താണ് അക്രമി സംഘം അലനെ വളഞ്ഞിട്ട് ആക്രമിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അലനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു പ്രവർത്തകരുടെ ലഹരി മാഫിയ ബന്ധം സംബന്ധിച്ചു ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നു എസ്.എഫ്.ഐ ഏരിയ കമ്മിറ്റി ആരോപിച്ചു. ലഹരി ഇടപാടുള്ള കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ തുറന്ന് കാട്ടിയിരിരുന്നു. ഇതിന്റെ പേരിൽ നേരത്തെ എസ്.എഫ്.ഐ പ്രവർത്തകരെ പുറത്ത് നിന്നുള്ള കെ.എസ്.യു പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് അക്രമണം ഉണ്ടായതെന്നു എസ്.എഫ്.ഐ ഏരിയ ഭാരവാഹികൾ പറഞ്ഞു.

Advertisements

Hot Topics

Related Articles