കിഡ്നി മാറ്റിവയ്ക്കൽ; ചികിത്സസഹായം കൈമാറി

തൊട്ടൂർ: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെ 2832 തൊട്ടൂർ ശാഖയിലേ വിശേഷാൽ പൊതുയോഗം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ കെ സുഭാഷ് അധ്യക്ഷത വഹിച്ചു. 

Advertisements

ബിജുവിന്റെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ശാഖയുടെ നേതൃത്വത്തിൽ സമാഹരിച്ച 3.5 ലക്ഷത്തിൽ അധികം തുക യൂണിയൻ സെക്രട്ടറി ശാഖാ പ്രസിഡണ്ടിനു കൈമാറി. യോഗത്തിൽ ശാഖ സെക്രട്ടറി രവീന്ദ്രൻ എ കെ മുഖ്യ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ്‌ രാജപ്പൻ കെ വി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles