തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ 10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുകയാണ് ലക്ഷ്യമെന്നും പരീക്ഷയ്ക്കാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി. ഈ ക്ലാസുകളിലെ കുട്ടികള്‍ക്ക് നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. 14ാം തീയതി മുതല്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്കും ക്ലാസുകള്‍ ആരംഭിക്കും.
കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍,കൊവിഡ് വ്യാപനം ശമിക്കാത്തതിനാല്‍ ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരാധനാലയങ്ങള്‍ക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും. 20 പേരെ വീതം പ്രവേശിപ്പിക്കാം.എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകം. സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.