പന്തളം തോട്ടക്കോണം ഹയർ സെക്കൻഡറി സ്കൂൾ ; സ്കിൽ ഡെവലപ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിക്കും : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

പന്തളം :
യുവജനങ്ങളുടെ അഭിരുചിക്കും ഭാവി തൊഴിൽ സാദ്ധ്യതയ്ക്കും ഗുണകരമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുകയും അതുവഴി 23 വയസിന് താഴെയുള്ള യുവാക്കൾക്ക് നൈപുണ്യ വിദ്യാഭ്യാസം സൗജന്യമായി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടൂർ മണ്ഡലത്തിലെ തോട്ടക്കോണം ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.

Advertisements

ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനം ലഭിക്കാത്ത കുട്ടികൾക്ക് അതിനുള്ള അവസരം നൽകുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക ഇതുവഴി കുട്ടികൾക്ക് സ്വയം സംരംഭകത്വത്തിനുള്ള ധാരണയും, അനുഭവങ്ങളും, അവസരങ്ങളും നൽകുക എന്നിവയാണ് ഈ സെൻറർ ലക്ഷ്യമിടുന്നത്. 25 കുട്ടികൾ വീതം ഉള്ള രണ്ടു ബാച്ചുകൾ ആണ് ആരംഭിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ്, ജി എസ് ടി പ്രാക്ടീഷണർ എന്നീ രണ്ടു കോഴ്സുകളിലെ ഈ പരിശീലനം തികച്ചും സൗജന്യമായാണ് നടത്തുന്നത്. സ്കൂൾതല നൈപുണ്യ വികസന കേന്ദ്രം കമ്മിറ്റി രൂപീകരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്തളം നഗരസഭ വൈസ് ചെയർപേഴ്സൺ രമ്യ അധ്യക്ഷയായിരുന്നു. സ്കിൽ സെന്റർ ഡെവലപ്മെന്റ് സ്കൂൾ ലെവൽ കമ്മിറ്റി രക്ഷാധികാരിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ചെയർപേഴ്സൺ ആയി സുശീല സന്തോഷ് (മുനിസിപ്പൽ ചെയർപേഴ്സൺ) വൈസ് ചെയർപേഴ്സൺ ആയി രമ്യ (പന്തളം നഗരസഭ വൈസ് ചെയർപേഴ്സൺ) കൺവീനർ സുനിൽകുമാർ ജി പ്രിൻസിപ്പാൾ, അംഗങ്ങൾ വിജയകുമാർ കൗൺസിലർ, പ്രമോദ് കുമാർ, ഷിജു, പ്രകാശ്കുമാർ എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles