ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഹൃദയദിനാഘോഷവും വാക്കത്തോണും നടത്തി 

ചങ്ങനാശേരി : ലോക ഹൃദയ ദിനത്തിന്റെയും ലോക വയോജന ദിനത്തിന്റെയും ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെയും സര്‍ഗ്ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെയും ചങ്ങനാശേരിയിലെ വിവിധ സ്കൂളുകളുടെയും കോളേജുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൃദയദിനാഘോഷം ‘ഹൃദ്യം’ സംഘടിപ്പിച്ചു.

Advertisements

ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപതാങ്കണത്തില്‍ നിന്ന് ആരംഭിച്ച വോക്കത്തോണ്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രപ്പോലീത്ത മാര്‍ തോമസ് തറയില്‍ ഫ്ളാഗ്ഗ് ഓഫ് ചെയ്തു. തുടര്‍ന്ന് സംഘടിപ്പിച്ച പൊതുസമ്മേളനവും കലാപരിപാടികളും അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കോച്ചേരിയുടെ മഹനീയ സാന്നിധ്യത്തില്‍ ചങ്ങനാശ്ശേരി അതിരൂപത മെത്രപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗ വിഭാഗം സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോജി ബോബന്‍ ഹൃദയദിന സന്ദേശം നല്കി.

Hot Topics

Related Articles