പോസ്റ്റിൽ തട്ടാതിരിക്കാൻ തിരിച്ചപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; കരുമാടിയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: കരുമാടിയിൽ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല – അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽ പാലത്തിന് കിഴക്കു ഭാഗത്തായിരുന്നു അപകടം. 

Advertisements

അമ്പലപ്പുഴ പടിഞ്ഞാറെ നട ഓട്ടോസ്റ്റാന്റിൽ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ ബിനു സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ –  അനുജ (കണ്ണാട്ട് ഫൈനാൻസ് ഓഡിറ്റർ). മക്കൾ – അശ്വിനി, ആർച്ച.

Hot Topics

Related Articles