തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തി. ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് അനിൽ ആൽഫ അധ്യക്ഷത വഹിച്ച യോഗം മേഖല സെക്രട്ടറി ഗിരീഷ്കുമാർ ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്
ജോബി അലക്സാണ്ടർ മുഖ്യ പ്രഭാഷണവും ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്ത് കുമാർ
സംഘടനാ റിപ്പോർട്ടിങ്ങും നടത്തി.
മുതിർന്ന ഫോട്ടോഗ്രാഫർ, വനിതാ അംഗങ്ങൾ, മികച്ച കർഷകൻ, മേഖല ഭാരവാഹികളേയും യോഗത്തിൽ ആദരിച്ചു.
സി.ജെ. അനിയൻ, വിനു കുര്യൻ, ബിജുക്കുട്ടൻ, എബ്രഹാം മാത്തൻ, വിനോദ് തോമസ്, വിനീഷ് കുമാർ, സന്തോഷ് കുമാർ, റോയി ആന്റണി, സാം ഡാനിയേൽ, വിജയൻ കെ, സുരേഷ് കാർത്തിക എന്നിവർ സംസാരിച്ചു.