സ്നേഹകൂട്ടിൽ വയോജന ദിനാഘോഷം നടന്നു. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോ സൗഹൃദ മതേതര കൂട്ടുകുടുംബമായ കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ അച്ഛനമ്മമാരുടെ വയോജന ദിനാഘോഷങ്ങൾ സ്നേഹക്കൂട് സ്ഥാപക നിഷ സ്നേഹക്കൂട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനുരാജ് ബികെ അധ്യക്ഷനായിരുന്നു.
Advertisements
വയോജന ദിനാഘോഷങ്ങളോടനുബന്ധിച്ച് സ്നേഹക്കൂട്ടിലെ അച്ഛനമ്മാരെ പൂക്കൾ നല്കി ആദരിച്ച ശേഷം കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി നല്കിയ പ്രതിഞ്ജ നിഷ സ്നേഹക്കൂട് ചൊല്ലി നല്‌കിയത് സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരും സേവന പ്രവർത്തകരും ചേർന്ന് ഏറ്റു ചൊല്ലി പ്രതിജ്ഞ എടുക്കുകയുണ്ടായി.ശേഷം അച്ഛനമ്മമാരുടെ കലാപരിപാടികളും നടന്നു.