തിരുവല്ല :
ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മേഖല പ്രസിഡൻ്റ് ജോബി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ, മേഖലാ സെക്രട്ടറി മനോജ് പി, ജില്ലാ വൈസ് പ്രസിഡൻ്റ് അജിത്ത് കുമാർ, മേഖല സാന്ത്വനം കോർഡിനേറ്റർ പി സുരേഷ് ബാബു, യൂണിറ്റ് സെക്രട്ടറി വിനീഷ് കുമാർ എം ആർ, ട്രഷറാർ സാം വി ദാനിയേൽ, സി ജെ അനിയൻ, വിനു കുര്യൻ, അനിൽ തോമസ്, സന്തോഷ് അച്ചൂസ്, രാജേഷ് പാലി, കിഷോർ കുമാർ,
ബിജിക്കുട്ടൻ, അനിൽ മാത്യു, റോയി ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.
പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ യോഗത്തിൽ ആദരിച്ചു.
2025-26 ലെ ഭാരവാഹികളായി അനിൽ തോമസ് ( പ്രസിഡൻ്റ് ), ഏബ്രഹാം ജെ മാത്തൻ ( സെക്രട്ടറി ), ജെയ്നി മനു ( ട്രഷറാർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

Advertisements

