തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിപുലീകൃത സംസ്ഥാന സമിതി സെപ്തംബര്‍ രണ്ടാം വാരത്തില്‍ ചേരാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ. ഇന്നും നാളേയുമായി നടക്കുന്ന സംസ്ഥാന സമിതിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. സെപ്തംബര്‍ 11, 12, 13 തീയതികളില്‍ കോഴിക്കോട് വച്ച് നടത്താനാണ് നിലവിലെ ധാരണ.
സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളെയുംപങ്കെടുപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഏരിയ സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന കാര്യത്തിലും സംസ്ഥാന സമിതി തീരുമാനം എടുക്കും. തെരഞ്ഞടുപ്പ് തോല്‍വിയിലും സംഘടാ വീഴ്ചയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോര്‍ട്ട് സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും.


