കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ ഫലപ്രദമായി നടപ്പിലാക്കും : നഗരസഭ ആക്ടിങ് ചെയർപേഴ്‌സൺ മായാ രാഹുൽ

പാലാ: കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് നഗരസഭ ആക്ടിങ് ചെയർപേഴ്‌സൺ മായാ രാഹുൽ പറഞ്ഞു. “ഓണത്തിന് വിലസമൃദ്ധി” എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിനായി നഗരസഭയിൽ വിവിധ കാർഷിക പദ്ധതികൾ ഊർജിതമായി നടപ്പാക്കിവരുകയാണെന്ന് കൃഷി ഓഫീസർ സി. ബിന്ധ്യ അറിയിച്ചു.

Advertisements

2025–26 ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് കുറ്റിക്കുരുമുളക് തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ മായാ രാഹുൽ, കൃഷി ഓഫീസർമാരായ സി. ബിന്ധ്യ, അനൂപ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ഷാജു തുരുത്തേൽ,ബെറ്റി ഷാജു, ബിജി ജോജോ, ജോസിൻ ബിനോ, ലീന സണ്ണി, കൗൺസിലർമാരായ ലിസ്സിക്കുട്ടി മാത്യു, ജോർജുകുട്ടി ചെറുവള്ളി എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles