ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്ക് 2.0 സംസ്ഥാനതല ഉദ്ഘാടനം നാളെ ജൂലൈ 24 വെള്ളിയാഴ്ച

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്ക് 2.0 ലഹരി വിരുദ്ധ സം​ഗമത്തിന്റെയും വാക്കത്തോണിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ ജൂലൈ 24 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് ശ്രീകാര്യം മാർ ദീയസ്കോറോസ് ഫാർമസി കോളേജിൽ നടക്കുന്ന ലഹരി വിരുദ്ധ സം​ഗമം എക്സൈസ് വകുപ്പ് മന്ത്രി മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഡോ.​ഗീവർ‍​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ, എഡിജിപി പി.വിജയൻ ഐ പി എസ് തുടങ്ങിയവർ സംസാരിക്കും.

Advertisements

ചടങ്ങിന് മുന്നോടിയായി ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം സി.ഇ.ടി കോളജ് മുതൽ ചാവടി ജംഗ്ഷൻ വരെ നടത്തുന്ന ലഹരി വിരുദ്ധ വാക്കത്തോൺ വി.മുരളീധരൻ എം എൽ എ ഫ്ലാ​ഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന വാക്കത്തോണും ബോധവത്ക്കരണ പരിപാടിയും കാസർ​ഗോഡ് ജില്ലയിൽ സമാപിക്കും.യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒ.സി.വൈ.എം രണ്ടാംഘട്ട പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുന്നത്.

Hot Topics

Related Articles