ഉഴവൂർ വിജയൻ അനുസ്മരണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബിനോയ് വിശ്വത്തിന് പുരസ്കാരം,വിദ്യാഭ്യാസ പുരസ്കാര വിതരണത്തിനും തുടക്കം കുറിച്ചു

ഉഴവൂർ: ഉഴവൂർ വിജയൻ അനുസ്മരണവും എൻ.എൽ.സി. വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ഉഴവൂരിലെ വസതിയിൽ നടത്തി.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വിവിധ പാർട്ടി നേതാക്കൾ ഉഴവൂർ വിജയന്റെ പൊതുജീവിതവും രാഷ്ട്രീയ സംഭാവനകളും അനുസ്മരിച്ചു. രാവിലെ 9ന് പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ എൻ.സി.പി. സെക്കുലർ സംസ്ഥാന സെക്രട്ടറി ടി.വി. ബേബി സ്വാഗതം ആശംസിച്ചു. എൻ.സി.പി. സെക്കുലർ കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.

Advertisements

കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.സി.പി. സെക്കുലർ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരം ഏറ്റുവാങ്ങി. മുൻമന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്കാരം സമർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഓർമകളിലൂടെ’ എന്ന പ്രത്യേക അനുസ്മരണ പരിപാടിയിൽ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, മുൻമന്ത്രി വി.എൻ. വാസവൻ, മുൻമന്ത്രി മാത്യു ടി. തോമസ്, എൻ.സി.പി. സെക്കുലർ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്, കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ്, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് കുമാർ, ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് തോമസ്, എൻ.സി.പി. സെക്കുലർ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം, എൻ.എൽ.സി. സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ എൻ.എൽ.സി. വിദ്യാഭ്യാസ പുരസ്കാര വിതരണത്തിനും ഔപചാരിക തുടക്കമായി. ഉഴവൂർ വിജയന്റെ സഹധർമ്മിണി ചന്ദ്രമണി ടീച്ചർ നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles