അയ്മനം പൂന്ത്രക്കാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ; വിദ്യാരംഭം ഒക്ടോബർ 13 ന്

അയ്മനം: പൂന്ത്രക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 10 മുതൽ 13 വരെ നടക്കും. ഒക്ടോബർ പത്ത് വ്യാഴാഴ്ച രാവിലെ ആറിന് പൂജവയ്പ്പ്. സരസ്വതി പൂജ. ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ ആറിന് അഷ്ടാഭിഷേകം, വൈകിട്ട് ആറിന് വിശേഷാൽ പൂജ, ദീപാരാധന, സരസ്വതി പൂജ. ഒക്ടോബർ 12 ശനിയാഴ്ച രാവിലെ ആറിന് അഷ്ടാഭിഷേകം സരസ്വതി പൂജ, ആറരയ്ക്ക് വിശേഷാൽ പൂജ. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ എട്ടിന് സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം. വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന ഭക്തർ രാവിലെ എട്ടിനു മുൻപ് ക്ഷേത്രത്തിൽ എത്തേണ്ടതാണ്.

Advertisements

Hot Topics

Related Articles