കോട്ടയം : ബി.ഇ.എഫ്.ഐ കോട്ടയം ഏരിയ സമ്മേളനം ഏരിയ പ്രസിഡന്റ് ആശമോൾ പി.ആർ പതാക ഉയർത്തിയതോടെ ആരംഭിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി.ഷാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് കർഷക ആത്മഹത്യകളാണ് രാജ്യം ചർച്ച ചെയ്തിരുന്നുവെങ്കിൽ ഇന്ന് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ ആത്മഹത്യയാണ് ചർച്ച ചെയ്യപ്പെടുന്നത്. ജീവനക്കാരുടെ ജോലി ഭാരം ലഘൂകരിച്ച് അവരെ ആത്മസംഘർഷത്തിൽ നിന്ന് മോചിതരാക്കണമെന്നും, ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റ് വത്ക്കരണ നയങ്ങൾ തിരുത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു, ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.പി.ശ്രീരാമൻ, എ.കെ.ബി. ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര.എസ്. നായർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി യു. അഭിനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്കും, മറുപടിക്ക് ശേഷം താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രസിഡൻ്റ് ആയി ബിനുകുമാറിനേയുംസെക്രട്ടറി ജിതിൻ സി. ബേബിയേയും തെരഞ്ഞെടുത്തു.സമ്മേളനത്തിന് ഏരിയ സെക്രട്ടറി യു.ആർ. അഭിനന്ദ് സ്വാഗതവും പുതിയ ഏരിയ സെക്രട്ടറി ജിതിൻ.സി.ബേബി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന വി.രാജേഷ് അനുസ്മരണം ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് ഷാജു ആൻ്റണി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് റിട്ടയറീസ് ഫോറം സെക്രട്ടറി പി. എൻ. നന്ദകുമാരൻ നായർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. വിനീത അദ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.പി.ശ്രീരാമൻ, ബി.ഇ.എഫ്.ഐ ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ ആശമോൾ പി.ആർ തുടങ്ങിയവർ അനുസ്മരിച്ചു. ബി.ഇ.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും, ഏരിയ സെക്രട്ടറി ജിതിൻ.സി.ബേബി നന്ദിയും പറഞ്ഞു. സർവ്വീസിലിരിക്കെ ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ്റെ അമരക്കാരനായി കത്തി ജ്വലിക്കുന്ന വേളയിലാണ്, സുഹൃത്ത്ക്കൾക്കും, കുടുംബാംഗങ്ങൾക്കും ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച് കഴിഞ്ഞ കൊല്ലം സെപ്തംബർ 30 ന് രാജേഷ് നമ്മെ വിട്ട് പിരിഞ്ഞത്. വി രാജേഷിൻ്റെ ബാങ്കിംഗ് മേഖലയിലെ സുഹൃത്ത്ക്കളും, ജീവനക്കാരും അദ്ദേഹത്തെ അനുസ്മരിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കെ.ബി.ഇ.എഫ് (ബി.ഇ.എഫ്.ഐ) കോട്ടയം ഏരിയ സമ്മേളനം നടന്നു. കെ.ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് ഫൈസൽ സ്വാഗതവും, അജിത്ത് പി.വി നന്ദിയും പറഞ്ഞു. സമ്മേളനം പ്രസിഡൻ്റായി മുഹമ്മദ് ഫൈസലിനേയും സെക്രട്ടറി യായി അജിത്ത് പി.വി യേയും തെരഞ്ഞടുത്തു. അടുത്ത മൂന്ന് വർഷത്തേക്ക് 17 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.