കുറവിലങ്ങാട് : ഗാന്ധിജി വിചാരവേദി ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.ഗാന്ധിജി ചൂണ്ടിക്കാണിച്ച ഏഴ് മഹാതിന്മകൾക്കെതിരെ ജനമനസ്സാക്ഷി ഉണർത്തുന്നതിനുവേണ്ടി ഗാന്ധി വിചാരവേദി പ്രവർത്തകർ ഗാന്ധി പ്രതിമാങ്കണത്തിൽ ഉപവാസം അനുഷ്ഠിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച ഗാന്ധി ജയന്തിദിന പരിപാടികൾ അഡ്വ.മോൻസ് ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ഉഴവൂർ ബ്ലോക്ക് പ്രസിഡൻ്റ് പി.സി കുര്യൻ, അഡ്വ ടി. ജോസഫ്, ബിജു മൂലം കുഴ,ജോസഫ് സെബാസ്റ്റ്യൻ. ജോണപ്പൻ നിരപ്പിൽ പ്രൊഫ ടി.ടി. മൈക്കിൾ,പ്രൊഫസർ ടി.എം മാത്യു, പ്രൊഫ എ ആർ അശോകൻ, പ്രൊഫ സിജു സെബാസ്റ്റ്യൻ,അൽഫോൻസാ ജോസഫ് , ബേബി തൊണ്ടാംകുഴി ,ആൻസമ്മ സാബു, പി.എസ് പ്രസന്നൻ, പി.എം. ജോസഫ് , ജോസഫ് തെള്ളിക്കാല, അജോ അറക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ. ജോസ് മാത്യു ജോർജ്ജുകുട്ടി നിധീരി, എന്നിവർ ഉപവാസപരിപാടികൾക്ക് നേതൃത്വം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അൽഫോൻസാ ജോസഫ് ഉപവാസ സമാപന പ്രസംഗം നടത്തി.