ഗാന്ധിജയന്തി ആഘോഷം : മുണ്ടിയപ്പള്ളി കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റി ആചരിച്ചു

തിരുവല്ല :
ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും കവിയൂർ മുണ്ടിയപ്പള്ളി കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മഹാത്മാഗാന്ധിജിയുടെ 155-ാമത് ജന്മദിനം മുണ്ടിയപ്പള്ളി തൊട്ടിപ്പാറ ജംഗ്ഷനിൽ രണ്ടാം വാർഡ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷതയിൽ തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി. മുണ്ടിയപ്പള്ളി നിവാസികളുടെ നേതൃത്വത്തിൽ സേവന ദിനം നടത്തി. ബാങ്ക് ജംഗ്ഷൻ, തൊട്ടിപ്പാറ ജംഗ്ഷൻ, മുണ്ടക്ക മണ്ണ്, പാട്ടമ്പലം, വാക്കിയാൽ പടി, വാക്കുകൾക്കടവ് തീരദേശം, പ്രധാനപ്പെട്ട റോഡുകൾ കുഴികൾ നികത്തി, ഇരുസൈഡിലേക്ക് ഉള്ള കാടുകളും മാലിന്യങ്ങളും നീക്കം ചെയ്തു.

Advertisements

Hot Topics

Related Articles