വെച്ചൂർ പഞ്ചായത്ത്  ഗാന്ധി ജയന്തി ദിനാചരണം നടത്തി :   പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു 

വെച്ചൂർ പഞ്ചായത്തിൻ്റെആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു.വെച്ചൂർ പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ചഗാന്ധി പ്രതിമയിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയതോടെ ഗാന്ധി ജയന്തി ആചരണത്തിന് തുടക്കമായി. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റും പഞ്ചായത്ത് അംഗങ്ങളും വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനടത്തി. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാനം ചെയ്തു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ഗാന്ധിജിയുടെ ആത്മകഥ എൻ്റെ സത്യാന്വേഷണ പരിക്ഷണങ്ങൾ വിതരണം ചെയ്തു. ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ്ഇ. എൻ.ഹർഷകുമാർ ഗാന്ധി അനുസ്മരണശുചിത്വ സന്ദേശം നൽകി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ആൻസി തങ്കച്ചൻ, ബിന്ദു രാജു, സ്വപ്നമനോജ്, കുടുംബശ്രീ പ്രവർത്തകരായ പങ്കജം, ശ്യാമപ്രിയ, മുൻ പഞ്ചായത്ത് അംഗം പി.ജി. ഷാജി,ശശിമറ്റം, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles