വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തിദിനാഘോഷം നടത്തി 

വൈക്കം : മഹാത്മാഗാന്ധി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായതിന്റ നൂറാം വാർഷികവും, ഗാന്ധിജയന്തി ദിനവും വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  സോണി സണ്ണി അധ്യക്ഷത വഹിച്ച യോഗം  ഡിസിസി ജനറൽ സെക്രട്ടറി  അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി  അഡ്വ എ സനീഷ് കുമാർ, കെ പി ശിവജി, എം ടി അനിൽകുമാർ,പി എൻ കിഷോർകുമാർ, കെ ബാബുരാജ്,പ്രീത രാജേഷ്, പി ടി സുഭാഷ്, കെ എം രാജപ്പൻ, വൈക്കം ജയൻ,സന്തോഷ് ചെക്കനാടൻ, ജോസ് നെടുമ്പള്ളിയിൽ,എം കെ മഹേഷൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles