നിഥിന മോളുടെ മൂന്നാം ഓർമ്മ ഓർമ്മ ദിനത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം മാതാവ് വിതരണം ചെയ്തപ്പോൾ  

വൈക്കം:മകളുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചു വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി മാതാവ്. പാല സെൻ്റ് തോമസ് കോളജിൽ സുഹൃത്തിനാൽ അരുംകൊല ചെയ്യപ്പെട്ട ബിരുദ വിദ്യാർഥിനി നിഥിന മോളുടെ മാതാവ് കെ.എസ്. ബിന്ദുവാണ് ഏകമകളുടെ സ്മരണയ്ക്കായി ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം നടത്തിയത്. മകളുടെ അകാലവിയോഗത്തോടെ തലയാലപറമ്പിലെ വീട്ടിൽതനിച്ചായ ബിന്ദുവിന് വൈക്കം താലൂക്ക് ആശുപത്രിയിൽ ക്ലാസ് ഫോർ ജീവനക്കാരിയുടെ ജോലി ലഭിച്ചതോടെ രോഗികളെ പരിചരിക്കുന്നതിൽ മുഴുകി ബിന്ദുവിൻ്റെ നൊമ്പരങ്ങൾക്ക് തെല്ല് അയവു വന്നു. 

Advertisements

പൊന്നോമനയായിരുന്ന മകളുടെ വേർപാടിൻ്റെ മൂന്നാം ഓർമ്മ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം നൽകുന്ന കാര്യമറിയിച്ചപ്പോൾ മുന്നിൽ നിന്നു വിളമ്പി നൽകാൻ ബിന്ദുവിന് മാനസിക പിൻബലം നൽകി വരുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗം ചീഫ് പ്രഫ.ഡോ. സു ആൻസഖറിയ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തി. വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോ. പ്രീതി, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, നഴ്സ് സിനി, ഉദയനാപുരം പഞ്ചായത്ത് അംഗം ദീപേഷ് , നഴ്സിംഗ് വിദ്യാർഥികൾ, നിഥിനയുടെ കൂട്ടുകാർ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles