കോട്ടയം വൈക്കത്ത് രണ്ട് ദിവസം മുൻപ് കാണാതായ മൂത്തേടത്ത് കാവ് സ്വദേശിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി; മദ്യലഹരിയിൽ തോട്ടിൽ വീണു മരിച്ചത് എന്ന് സൂചന : മൃതദേഹം കരയ്ക്കെത്തിക്കാൻ നടപടികളാരംഭിച്ചു

വൈക്കത്ത് നിന്ന്
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

വൈക്കം : 4 ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ മൂത്തേടത്തുകാവ് സ്വദേശിയുടെ മൃതദേഹം വൈക്കം അന്ധകാരതോട്ടിൽ കണ്ടെത്തി. വൈക്കം മൂത്തേടത്തുകാവ് പയററ്റുകോളനിയിൽ വിശ്വനാഥന്റെ മൃതദേഹമാണ് മൂത്തേടത്ത് കാവിലെ തോട്ടിൽ കണ്ടെത്തിയത്. തോട്ടിൽ അക്കാദമി മൃതദേഹം കണ്ടത് അനുസരിച്ചു പൊലീസ് വിവരം അറിയിച്ചതോടെ, ബന്ധുക്കൾ സ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു.

Advertisements

ഫെബ്രുവരി നാലിനാണ് വിശ്വനാഥനെ വീട്ടിൽനിന്നും കാണാതായത്. വൈക്കം നഗരത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞുപോയ വിശ്വനാഥൻ പിന്നീട് തിരികെ എത്തിയില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച രാവിലെയാണ് അന്ധകാരതോട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹത്തിന് കാണാതായ വിശ്വനാഥനും ആയി സാമ്യം തോന്നിയതിനെ തുടർന്നാണ് , പൊലീസ് ബന്ധുക്കളെ വിളിച്ചു വരുത്തിയത്. സ്ഥിരമായി മദ്യപിക്കുന്ന വിശ്വനാഥൻ സമീപത്തെ ബാറിൽ പോയി മടങ്ങിയെത്തുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണതാവാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്. മാറ്റും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.