പെരുവ ഹെൽപ്പ് ക്ലബ് ഓഫ് ചാരിറ്റി ആൻ്റ് കൾച്ചറിൻ്റെ ” തല ചായ്ക്കാനൊരിടം” പദ്ധതി ഉദ്ഘാടനവും നവീകരിച്ച ആദ്യ വീടിൻ്റ കൈമാറ്റവും നടത്തി ; കോട്ടയം നവജീവൻ ട്രസ്റ്റിന്റെ മാനേജിംങ്ങ് ട്രസ്റ്റി പി.യു.തോമസ് ഉദ്ഘാടനം ചെയ്തു

പെരുവ : പെരുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ക്ലബ് ഓഫ് ചാരിറ്റി ആൻ്റ് കൾച്ചർ നടപ്പാക്കുന്നു ” തല ചായ്ക്കാനൊരിടം” പദ്ധതിയുടെ ഉദ്ഘാടനവും, നവീകരിച്ച ആദ്യ വീടിൻ്റ കൈമാറ്റവും നടന്നു. ഗാന്ധിജയന്തി ദിനത്തിൽ മൂർക്കാട്ടിപ്പടി എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോട്ടയം നവജീവൻ ട്രസ്റ്റിന്റെ മാനേജിംങ്ങ് ട്രസ്റ്റി പി.യു.തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കാരുണ്യ പ്രവർത്തനം ജീവിത ചര്യ ആക്കിയ കാരുണ്യ പ്രവർത്തകരായ വെരി.റവ.ഗീവർഗീസ് കോർ എപ്പിസ്കോപ്പ (കരുണാലയം പാഴൂർ) ഫാ.തോമസ് വി.തോമസ് (പ്രശാന്തം പാലിയേറ്റീവ് സെന്റർ, പെരുവ) ബ്രദർ.ജയ് സൺ സക്കറിയ (ക്രിസ്തുരാജാ ബഗ്ഗർ ഹോം, കക്കാട്) സിസ്റ്റർ മേരി ലൂസി ( പിയാത്ത ഭവൻ, പൊതി ) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പദ്ധതിയിലെ അംഗങ്ങൾ മാസം തോറും 500 രൂപ വീതം സ്വരൂപിച്ച്‌ നിർദ്ധനരായവരുടെ വാസയോഗ്യമല്ലാത്ത വീടുകൾ പുനരുദ്ധരികരിച്ച് നൽകുന്ന പദ്ധതിയാണ് തല ചായ്ക്കാനൊരിടം. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, രാജു തെക്കേക്കാല, എൻ.യു. ജോണി, യു.വി. ജോൺ, പുഷ്കരൻ അരീക്കര, ബൈജു ചെത്തുകുന്നേൽ, വി.എ. മാത്യു, കെ.ജെ. രാജു കൈമാലിൽ, ടി. എം. സദൻ, റോയി ചെമ്മനം, അഡ്വ.രാജ് മോഹൻ, ജോബി ജോസഫ്, ടി.എം. ജോർജ്ജുകുട്ടി എലിയാമ്മ ജോൺ, ലില്ലിക്കുട്ടി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles