തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നവരാത്രി മഹോത്സവം: ഇന്ന് ഗുരുവായൂർ മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ പ്രകാശിന്റെ സംഗീതാർച്ചന

കോട്ടയം: തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നവരാത്രി മഹോത്സവത്തിൽ ഇന്ന് നവരാത്രി മണ്ഡപത്തിൽ കലാപരിപാടികൾ നടക്കും. വൈകിട്ട് അഞ്ചിനു കൊലുപൂജ, വൈകിട്ട് 5.15 ന് ലളിതാസഹസ്രനാമ പാരായണം, 5.45 ന് താംബൂല വിതരണം. ഭാരത് ആശുപത്രി സി.ഇ.ഒ സ്മിത വിശ്വനാഥൻ താംബൂല വിതരണം സ്വീകരിക്കും. വൈകിട്ട് ആറിന് മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ പ്രകാശ് ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന്, കുമാരി ശ്രുതി ശങ്കറിന്റെ സംഗീതാർച്ചന. വൈകിട്ട് 6.30 ന് ഗുരുവായൂർ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജൻ നടക്കും. ജി.കെ പ്രകാശും സംഘവും ഭജന അവതരിപ്പിക്കും.

Advertisements

Hot Topics

Related Articles