ന്യൂഡൽഹി: 90 ഡോളർ കടന്ന് ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ബാരലിന് 92.2 ഡോളറായി വില ഉയർന്നിട്ടും ഇന്ത്യയിലെ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്നും തടഞ്ഞ് നിർത്തിയത് തിരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ വില ഉയർന്നിട്ടും രാജ്യത്ത് ക്രൂഡ് ഓയിൽ വില ഉയർന്നിട്ടില്ല.
2014ന് ശേഷം രാജ്യാന്തര വിപണിയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രാൻഡ് ക്രൂഡിനും വില കൂടിയെങ്കിലും ആഭ്യന്തര വിപണിയിൽ വില കൂട്ടിയിട്ടില്ല. ബാരലിന് 850 രൂപയോളമാണ് ഇറക്കുമതി ചെലവ് വർദ്ധിച്ചത്. സൗദിയിലെ ഹൂതി വിമത ആക്രമണവും യൂറോപ്പിലെ തണുപ്പും റഷ്യ-ഉക്രൈൻ സംഘർഷ സാഹചര്യവും വില കൂടാൻ കാരണമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിമാൻഡിനൊപ്പം എണ്ണ ഉത്പ്പന്നവും കൂട്ടണമെന്ന ആവശ്യം എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നിരസിച്ചതോടെ വില ഇനിയും കൂടാനുള്ള സാധ്യതയേറി. പ്രതിദിനം അധികമായ നാലു ലക്ഷം ബാരലിൽ കൂടുതൽ ഉത്പദിപ്പിക്കേണ്ടതില്ലെന്നാണ് ഒപെക്കിന്റെ തീരുമാനം. ജനവുരി നാലിന് ബ്രെൻഡ് ക്രൂഡിന് വില 80 ഡോളറായിരുന്നു.
ഒരു മാസത്തിനുള്ളിൽ 12 ഡോളറാണ് അധിമായി കൂടിയത്. ജനുവരി 17ന് അബുദിയിലെ എണ്ണപ്പാടങ്ങൾക്ക് നേരെ ഹൂതി വിമതർ ആക്രമണം നടത്തിയതോടെയാണ് വില പെടുന്നനെ ഉയരാനിടയാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില താഴാനിടയില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡിന് ഡിസംബറിൽ 74 ഡോളറായിരുന്നു വില.
പിന്നീടാണ് 92 ഡോളറിലേക്ക് എത്തിയത്. ഇറക്കുമതി നഷ്ടം നികത്തൻ ആഭ്യന്തര വിപണിയിൽ എണ്ണ വില ഉയർത്തുന്നുമില്ല. ഇതുമൂലം എണ്ണ്കമ്പനികൾക്ക് ലാഭത്തിൽ കുറവുണ്ടാകും. അഞ്ച് സംസ്ഥനങ്ങളിൽ തെരഞ്ഞെടുപ്പായതോടെയാണ് പെട്രോളിനും ഡീസലിനും തത്ക്കാലം വില വർധിപ്പിക്കാതിരിക്കാൻ കാരണം. നബംവർ നാലിന് കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ യഥാക്രമം അഞ്ചും പത്തും രൂപാ വീതം കുറച്ചതിന് ശേഷം പിന്നീടിതു വരെ വില കൂട്ടിയിട്ടില്ല.