പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുളളിൽ നിർത്തിയിട്ട ബസിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; ഏറ്റുമാനൂർ സ്വദേശിയായ കണ്ടക്ടർ പിടിയിൽ

പാലാ : കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ട ബസിനുള്ളിൽ പ്രണയം നടിച്ച് നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് പിടിയിലായി. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പാലാ എസ്.എച്ച്. ഒ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പൊലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്സലിനെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബി നെയും പൊലീസ് സ്റ്റാൻഡിനുള്ളിൽനിന്നും പിടികൂടി.

ഒന്നാം പ്രതി അഫ്സലും രണ്ടാം പ്രതി എബി നും ഇപ്പോൾ റിമാൻഡിൽ കഴിയുയാണ്. സംഭവദിവസം അഫ്സലിനെയും എബിനെയും പൊലീസ് പിടികൂടിയതറിഞ്ഞ കണ്ടക്ടർ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു.തുടർന്ന് ഒളിവിൽ പോയ കണ്ടക്ടർ വിഷ്ണു തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു.

എസ് ഐ അഭിലാഷ് എം ഡി,എഎസ്ഐമാരായ ബിജു വർഗീസ്, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് വിഷ്ണുവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles