കോട്ടയം കിടങ്ങൂരിൽ മാർവാടിയെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ചു ഏഴു ലക്ഷം രൂപ കവർന്ന കേസ്; പൾസർ സുനിയും അലോട്ടിയും അടക്കം ഒൻപത് പ്രതികളെ വെറുതെ വിട്ടു കോടതി; വിധിയെത്തുന്നത് പത്തു വർഷത്തിന് ശേഷം

കോട്ടയം: കിടങ്ങൂരിൽ മാർവാടിയെ ബസിനുള്ളിൽ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ചു ഏഴു ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒൻപത് പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ച് കോടതി. കേസിലെ പ്രതികളായ പൾസർ സുനി, ജെയിംസ് മോൻ ജേക്കബ് എന്ന അലോട്ടി, സജിത്ത് എന്ന ബുള്ളറ്റ് സജി, സുബൈർ, രഞ്ജിത്ത്, നിധിൻ ജോസഫ്, ജിതിൻ രാജു എന്ന അക്കു, ദിലീപ്, ടോം കെ.ജോസഫ് എന്ന കൊച്ചമ്മ എന്നിവരെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി നിക്‌സൺ എം ജോസഫ് വിട്ടയച്ചത്.

Advertisements

2014 മെയ് ഒന്നിനു പട്ടാപ്പകൽ ബസിനുള്ളിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ ഒരു ജ്വല്ലറിയിൽ സ്വർണം നൽകിയ ശേഷം ലഭിച്ച പണം ബാഗിനുള്ളിലാക്കി ഏറ്റുമാനൂർ ഭാഗത്തേയ്ക്കു കെ.എസ്.ആർ .ടി.സി ബസിൽ വരികയായിരുന്നു മാർവാടി. ബസ് കിടങ്ങൂരെത്തിയപ്പോൾ മാർവാടിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ബാഗുമായി പ്രതി ജിതിൻ ബസിൽ നിന്നും ഇറങ്ങിയോടിയതായാണ് പ്രോസിക്യൂഷൻ കേസ്. കൃത്യമായി ആസൂത്രണം ചെയ്തത് അനുസരിച്ചു സുനി പൾസർ ബൈക്കിലും കൂട്ടാളികളായ നാലു പേർ കാറിലും ബസിനെ പിൻതുടരുന്നുണ്ടായിരുന്നതായി പൊലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണം നടത്തിയ ശേഷം ബാഗുമായി ഇറങ്ങി ഓടിയ ജിതിൻ സുനിയുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ജൂവലറിയിലെ ജീവനക്കാരെ വശത്താക്കി മാർവാടി വരുന്നതും പോകുന്നതുമായ സമയം കൃത്യമായി മനസിലാക്കിയ ശേഷമാണ് സുനി മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. മാർവാടി പണം വാങ്ങിയശേഷം തിരികെ പോകുന്ന ദൃശ്യങ്ങൾ ജുവലറിയിലെ സി.സി. ടി.വിയിൽ പതിഞ്ഞിരുന്നു. മാർവാടി പുറത്തേക്കിറങ്ങുന്ന സമയത്തു തന്നെ ജുവലറിയിലെ ഒരു ജീവനക്കാരൻ തിരക്കിട്ട് ഫോൺവിളിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നു പോലീസ് നടത്തിയ അന്വേഷണം സുനിയിലേക്കും സംഘാംഗങ്ങളിലേക്കും എത്തി. സാധാരണ ചൊവ്വാഴ്ചകളിലാണ് മാർവാടി പണം വാങ്ങാൻ എത്തിയിരുന്നത്.

പണവുമായി മാർവാടി ഇറങ്ങുമ്പോൾ വിവരം കൈമാറണമെന്നു ജൂവലറിയിലെ ജീവനക്കാരനെ സുനി ചട്ടം കെട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ വിവരം സുനിയെ ഫോണിൽ വിളിച്ച് അറിയിച്ചത്. ഇതിനു പ്രതിഫലമായി 20,000 രൂപ ലഭിച്ചുവെന്നും ഇയാൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

ജൂവലറിയിലെ ജീവനക്കാർ ഉൾപ്പെടെ നാലു പേരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കിട്ടിയ വിവരത്തെ തുടർന്നാണ് സുനി ഉൾപ്പെടെയുള്ള നാലു പേരെകൂടി പിടികൂടിയത്.
രണ്ടാം പ്രതിയായ പൾസർ സുനിയ്ക്കു വേണ്ടി അഡ്വ.ലിതിൻ തോമസ് , അഡ്വ.ജിഷ ബേബി, ജോർജ് ജോസഫ്, അഡ്വ.ലിബിൻ വർഗീസ്, എന്നിവർ കോടതിയിൽ ഹാജരായി.

Hot Topics

Related Articles