അന്താരാഷ്ട്ര അഹിംസ ദിനം; അഹിംസ ദിനാചരണവും വിദ്യാലയ പരിസര ശുചീകരണവും നടത്തി

വൈക്കം: അന്താരാഷ്ട്ര അഹിംസ ദിനത്തോടനുബന്ധിച്ച് കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ ബുഡോക്കാൻ കരാത്ത എന്നിവയുടെ വൈക്കം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ അഹിംസ ദിനാചരണവും വിദ്യാലയ പരിസര ശുചീകരണവും നടത്തി. വൈക്കം ചാലപറമ്പ് വിവേകാനന്ദ വിദ്യാമന്ദിരിലും വൈക്കം കിഴക്കേനട ശ്രീ ശങ്കര വിദ്യാലയത്തിലുമാണ് കുങ്ഫു കരാത്തെ വിദ്യാർഥികൾ അഹിംസ ദിനാചരണവും ശുചീകരണവും നടത്തിയത്.

Advertisements

മുഖ്യ പരിശീലകൻ ബിജു രാഘവൻ അഹിംസാദിനാചരണ യോഗം ഉദ്ഘാടനം ചെയ്തു. ആയോധനകലകൾ പഠിക്കുന്നത് ആരോഗ്യമുള്ള ശരീരവും മനസും രൂപപ്പെടുത്തി സാമുഹ്യ പ്രതിബദ്ധതയും സഹാനുഭൂതിയുമുള്ള വ്യക്തിയായി മാറാനാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് വിദ്യാർഥികൾ അഹിംസാമാർഗത്തിൽ ധീരതയോടെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്തു. ഇൻസ് ട്രക്ടർ ഉണ്ണികൃഷ്ണൻ പറമ്പത്ത്, ക്ലാസ് ഇൻ ചാർജ് പ്രവീൺ കുമാർ എന്നിവർ സംബന്ധിച്ചു. രാവിലെ ആരംഭിച്ച അഹിംസാ ദിനാചരണ ശുചിത്വ പരിപാടി വൈകുന്നേരമാണ് സമാപിച്ചത്.

Hot Topics

Related Articles