കോട്ടയം: വ്യത്യസ്തനായ കൊല്ലാട്ടെ കള്ളനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ മോഷണം നടത്തിയ കള്ളനാണ് ഒറ്റ രാത്രി കൊണ്ട് 20 സ്റ്റീൽ പൈപ്പുകളുടെ ടാപ്പ് മാറ്റിയിട്ട് മോഷണം നടത്തിയത്. ഈ 20 സ്റ്റീൽ ടാപ്പുകളും അടിച്ചു മാറ്റിയ മോഷ്ടാവ് ഇതിന് പകരം പ്ലാസ്റ്റിക്ക് ടാപ്പുകൾ സ്ഥാപിച്ചാണ് മടങ്ങിയത്. 1000 രൂപ വിലയുള്ള സ്റ്റീൽ ടാപ്പുകളാണ് മോഷ്ടാവ് സുന്ദരമായി കവർന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കോട്ടയം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ മോഷണം നടന്നത്. രാവിലെ പള്ളിയിൽ എത്തിയ ജീവനക്കാരാണ് പള്ളിയിലെ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ചിരുന്ന 20 സ്റ്റീൽ പൈപ്പുകൾ മോഷണം പോയത് കണ്ടത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് സ്റ്റീൽ പൈപ്പുകൾക്കു പകരം അലുമിനിയം പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് വിവരം കോട്ടയം ഈസ്റ്റ് പൊലീസിനെ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പള്ളിയിൽ അപരിചിതനായ ആളെത്തിയിരുന്നു. ഇയാളെ ടാപ്പിനു സമീപം അസ്വാഭാവികമായി കണ്ടതിനെ തുടർന്ന് പള്ളിയിലെ അധികൃതർ അന്വേഷണം നടത്തി. തുടർന്ന് ഇയാൾ ഇവിടെ നിന്നും ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് പള്ളി അധികൃതർ കോട്ടയം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. ഇന്നലെ പകലും രാത്രിയിലും ഈസ്റ്റ് പൊലീസ് സംഘം പള്ളിയിൽ പെട്രോളിംങ് നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മോഷ്ടാവ് തന്ത്രപരമായി മോഷണം നടത്തിയത്. രാത്രി മുഴുവൻ പണിയെടുത്ത് പള്ളിയിലെ സ്റ്റീൽ ടാപ്പുകൾ അഴിച്ചു മാറ്റി പ്ലാസ്റ്റിക്ക് ടാപ്പ് സ്ഥാപിച്ചാണ് മോഷ്ടാവ് മടങ്ങിയത്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.