ആനത്തലവട്ടം ആനന്തൻ അനുസ്മരണം നടത്തി കെ.ബി.ഇ എഫ്

കോട്ടയം : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി. ഇ.എഫ്.ഐ) പ്രഥമ സംസ്ഥാന പ്രസിഡൻ്റായിരുന്ന ആനത്തലവട്ടം ആനന്തനെ ബാങ്ക് ജീവനക്കാർ അനുസ്മരിച്ചു. വൈകിട്ട് 5.10 ന് കേരള ബാങ്ക്, റീജിയണൽ ഓഫീസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സി.ഐ.ടി.യു, ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ബി.ഇ.എഫ്. ജില്ലാ പ്രസിഡൻ്റ് കെ.കെ. ബിനു അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ, കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡൻ്റ് കെ.പി. ഷാ സ്വാഗതവും ബി.ഇ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ഡി. സുരേഷ് നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles