ഒക്ടോബർ 9 ന് അറുപതാം ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കും : കേരള കോൺഗ്രസ് എം

കോട്ടയം: അറുപതാം ജന്മദിനം ഒക്ടോബർ 9ന് സംസ്ഥാന വ്യാപകമായി പതാകദിനമായി കേരള കോൺഗ്രസ് എം ആചരിക്കും. കേരളത്തിലുടനീളം ഒരേ സമയത്താണ് എല്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ദിനാചരണം നടക്കുന്നത് .ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോ 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ കേരള കോൺഗ്രസിൻ്റെ സ്ഥാപകാംഗങ്ങളെയും പഴയകാല നേതാക്കളെയും പ്രാദേശികാടിസ്ഥാനത്തിൽ പൊതു പരിപാടികൾ സംഘടിപ്പിച്ച് ആദരിക്കും .പാർട്ടി ജന്മദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോ 9 ന് രാവിലെ 10 ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കോട്ടയത്ത് നിർവഹിക്കുമെന്ന് ഓഫീസ് ചാർജ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് അറിയിച്ചു .മന്ത്രി റോഷി അഗസ്റ്റിൻ , ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ,തോമസ് ചാഴികാടൻ , എംഎൽഎമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും .

Advertisements

Hot Topics

Related Articles