റെയിൽവേ സുരക്ഷ: റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും ബോധവത്കരണ പരിപാടി ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു

കോട്ടയം: റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംയുക്തമായി നടപ്പാക്കുന്ന ബോധവത്കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, പഞ്ചായത്തംഗം ബിജു വലിയമല, അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയ റോയി പൊന്നാറ്റിൽ, വ്യാപാരി വ്യവസായി പ്രസിഡന്റ് തോമസ്, കോട്ടയം റെയിൽവേ പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫ്, ആർ.പി.എഫ് എസ്.ഐ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles