മഹാത്മജന സേവന കേന്ദ്രം : ശാന്തിഗ്രാമത്തിൽ കുടുംബ സംഗമവും വയോജന ദിനാചരണവും നടത്തി

അടൂർ : മഹാത്മജന സേവന കേന്ദ്രം ശാന്തിഗ്രാമത്തിലെ പ്രവർത്തകരുടെ കുടുംബ സംഗമവും വയോജനദിനാചരണവും നടന്നു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ജെ. ഷംല ബീഗം ഉദ്ഘാടനം ചെയ്തു. മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അധ്യക്ഷനായി. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. മനു, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ജി. ജഗദീശൻ, പഞ്ചായത്തംഗങ്ങളായ ജി. പ്രമോദ്, സുപ്രഭ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം വിമൽകൈതയ്ക്കൽ, മുൻ പഞ്ചായത്തംഗം ഒ. ആർ. ശിവപ്രസാദ്, പള്ളിക്കൽ ഷിരോത്പ്പാദക സഹകരണ സംഘം സെക്രട്ടറി ടി. ആർ. രാജീവ്, മഹാത്മജന സേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ ആൻ്റണി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles