“ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്; പ്രത്യേക കാര്യത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ച എന്നത് വ്യാജ വാർത്ത”; മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിൽ സെക്രട്ടറി പി ശശി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ, കെ.കെ രാകേഷ് എന്നിവർ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതാണെന്നും ദൈനംദിന ഓഫീസ് നിർവഹണത്തിന്റെ ഭാഗമാണെന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ച പ്രത്യേക കാര്യത്തിന് വേണ്ടി എന്നത് വ്യാജ വാർത്തയാണെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും വാർത്താകുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ കൂടിക്കാഴ്ച്ച വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഓഫീസ് കുറിപ്പ് ഇറക്കിയത്. 

Advertisements

അതേസമയം, എഡിജിപിക്കെതിരായ ഡിജിപി റിപ്പോർട്ടിൽ ഇനിയും തീരുമാനമായിട്ടില്ല. ക്ലിഫ് ഹൗസ് കൂട്ടിക്കാഴ്ച്ചയെ കുറിച്ച് മാത്രം വിശദീകരണം ഇറക്കിയെങ്കിലും റിപ്പോർട്ടിന്മേൽ എപ്പോൾ എന്ത് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടിൻമേൽ തീരുമാനം നീളുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുറത്തിറക്കിയ വാർത്താ കുറിപ്പ്

മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. 

അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ല. വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണെന്നും കുറിപ്പിൽ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.