സൂപ്പർ സൺഡേയിൽ സൂപ്പർ സ്റ്റാറായി അൻവർ; രണ്ടാം വിക്കറ്റായി എഡിജിപി തെറിച്ചത് ഇരട്ടിമധുരം

മലപ്പുറം: സി.പി.എമ്മിനോട് പിണങ്ങി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള അഥവാ ഡി.എം.കെയുമായി പി.വി. അൻവർ ജനങ്ങൾക്കിടയിലേക്ക് ചുവടുവെച്ചു. ഇനി എൽ.ഡി.എഫ്. സ്വതന്ത്രൻ എന്ന ലേബൽ മാറ്റി ഔദ്യോഗികമായി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്. മഞ്ചേരിയിലെ ജസീല ജംങ്ഷനിൽ വെച്ച് പി.വി. അൻവർ ഡിഎംകെയുടെ നയം വിശദീകരിച്ചപ്പോൾ കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്.

Advertisements

താൻ ആർക്കെതിരേ ആരോപണം ഉന്നയിച്ചാണോ ഇടതുപക്ഷ മുന്നണിയിൽ നിന്ന് തെറ്റിപ്പിരിയേണ്ടി വന്നത് അതേ ആളുടെ സസ്‌പെൻഷൻ ഉത്തരവ് സർക്കാർ പുറത്തിറക്കിയ ദിനത്തിലാണ് പി.വി. അൻവറിന്റെ പാർട്ടിയുടെ ഉദയം എന്നതും ശ്രദ്ധേയമാണ്. തുടക്കം മുതൽക്ക് തന്നെ കേരള പോലീസിനെതിരേയായിരുന്നു പി.വി. അൻവർ എം.എൽ.എ. ആരോപണങ്ങളുമായി രംഗത്തെത്തിയത്. അതിൽ തന്നെ ഏറ്റവും രൂക്ഷമായ വിമർശവും ആരോപണവും ഉന്നയിച്ചത് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരേയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആർ. എസ്.എസ്. നേതാക്കളെ വിവിധയിടങ്ങളിൽ വെച്ച് അനൌദ്യോഗികമായി കണ്ടെന്നും തൃശ്ശൂർപ്പൂരം കലക്കിയതിനു പിന്നിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടെന്നും ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് ലോക്‌സഭാ സീറ്റ് നൽകാൻ അജിത് കുമാർ ഇടപെട്ടെന്നും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ നടപടി ഉണ്ടായില്ല. പിന്നെ പത്രസമ്മേളനങ്ങൾ വഴി തന്റെ ആരോപണങ്ങൾ ശക്തമാക്കി. മാമി തിരോധാനക്കേസ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ ദിനേന പത്രസമ്മേളനങ്ങൾ വിളിച്ചു. വൻ ജനസ്വീകാര്യതയാണ് ഈ ദിനങ്ങളിൽ പി.വി. അൻവറിന് ലഭിച്ചു കൊണ്ടിരുന്നത്. താൻ ഉന്നയിച്ച ആരോപണങ്ങളുടെ വിശ്വാസ്യതയ്ക്കായി റെക്കോർഡ് ചെയ്ത ഫോൺ കോളുകളടക്കം പുറത്തുവിട്ടു.

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഓരോന്നോരോന്നായി നടപടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. എസ്.പി. സുജിത് ദാസിനെതിരേ സർക്കാർ നടപടിയെടുത്തു. പോലീസ് തലങ്ങളിൽ മാറ്റം കൊണ്ടുവന്നു. ഇപ്പോൾ എ.ഡി.ജി.പിക്കെതിരേയും നടപടി ഉണ്ടായിരിക്കുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും പി.വി. അൻവർ ആരോപണം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരേ പി.വി. അൻവർ വിമർശനങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. കാര്യങ്ങളൊന്നും മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നില്ല എന്നായിരുന്നു തുടക്കത്തിൽ അൻവർ പറഞ്ഞിരുന്നത്. എന്നാൽ ഒരുവേള സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യത്തിൽ പി.വി. അൻവറിനെ മുഖ്യമന്ത്രി സംശയനിഴലിൽ നിർത്തിയതോടെയാണ്, അൻവർ മുന്നണിയിൽ നിന്ന് തന്നെ വിട്ടുപിരിയേണ്ട സാഹചര്യം ഉണ്ടാകുന്നത്.

എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബോളയെ കണ്ടുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ആദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയാണ് എ.ഡി.ജി.പിയെ കൂടിക്കാഴ്ചയ്ക്കായി പറഞ്ഞയച്ചതെന്നും ഒരു മണിക്കൂർ ഇരുവരും കൂടിക്കാഴ്ച നടത്തയതെന്നുമായിരുന്നു സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ അറിവോടെ, രാഷ്ട്രീയദൗത്യമാണ് എ.ഡി.ജി.പി. നിർവഹിച്ചതെന്നാണ് പ്രതിപക്ഷവാദം. മറിച്ചാണെങ്കിൽ വിഷയം സ്‌പെഷ്യൽ ബ്രാഞ്ച് വഴി മുഖ്യമന്ത്രി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നായിരുന്നു ചോദ്യം. കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ പിന്നീട് രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലായിരുന്നു വെളിപ്പെടുത്തൽ. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വകാര്യ സന്ദർശനമാണെന്നുമായിരുന്നു വിശദീകരണം. എന്നാൽ ഇതിന് പിന്നാലെ രാം മാധവ്, വത്സൻ തില്ലങ്കേരി അടക്കമുള്ള നേതാക്കളെയും എ.ഡി.ജി.പി. കണ്ടതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ സിപിഎമ്മും സർക്കാരും കടുത്ത സമ്മർദ്ദത്തിലാവുകയും ചെയ്തു. എന്നാൽ പിന്നീട് ഭരണപക്ഷത്ത് നിന്ന് തന്നെ ഒരു എം.എൽ.എ. രംഗത്തെത്തുകയും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുക്കുകയുമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച അതായത് സെപ്റ്റംബർ 29-നായിരുന്നു അൻവർ നിലമ്ബൂരിൽ വെച്ച് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. പാർട്ടിയുമായുള്ള ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് അൻവറിന്റെ വിശദീകരണ യോഗം. ഇപ്പോൾ ഒരാഴ്ച പിന്നിട്ട് മറ്റൊരു ഞായറാഴ്ച അദ്ദേഹം പാർട്ടിക്ക് രൂപീകരണം നൽകിയിരിക്കുന്നു. ഒപ്പം അദ്ദേഹം ഉന്നയിച്ച ശക്തമായ ആരോപണങ്ങളിൽ ഒന്നിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയും ഉണ്ടായിരിക്കുന്നു.

കൂടിക്കാഴ്ച വിവാദത്തിൽ പ്രതിപക്ഷം ഉയർത്തിയതിനേക്കാൾ വലിയ വിമർശനം മുന്നണിക്കുള്ളിൽനിന്നുതന്നെ സർക്കാരിന് നേരിടേണ്ടിവന്നിരുന്നു. സർക്കാരിനുമേൽ കടുത്ത സമ്മർദ്ധമാണ് സി.പി.ഐ നിരന്തരം ചെലുത്തിയത്. സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ തുടർച്ചയായ രണ്ടുദിവസങ്ങളിൽ അജിത്കുമാറിനെതിരേ രൂക്ഷവിമർശനം ഉയർന്നു. മുന്നണി യോഗത്തിലും കടുത്ത അതൃപ്തി സി.പി.ഐ പരസ്യമാക്കിയിരുന്നു. തൃശ്ശൂർ പൂരം കലക്കാൽ എ.ഡി.ജി.പി കൂട്ടുനിന്നെന്നും ഇത് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയായിരുന്നു എന്നതുൾപ്പടെ ഗുരുതര ആരോപണങ്ങളായിരുന്നു സി.പി.ഐ ഉന്നയിച്ചത്. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം വേണമെന്ന് തൃശ്ശൂരിലെ ഇടത് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽ കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഘടകകക്ഷികളിൽനിന്നടക്കം വലിയ സമ്മർദ്ദം ഉണ്ടായിട്ടും അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. ഇത് എൽഡിഎഫിൽ കടുത്ത ഭിന്നതയും ഉണ്ടാക്കി.

സംഭവം ഗൗരവമായി കാണണമെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ വിഷയത്തെ നിസ്സാരവത്കരിക്കുന്ന സമീപനമായിരുന്നു സിപിഎം സ്വീകരിച്ചത്. എഡിജിപി എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ നമ്മളെന്തിന്ഉത്തരവാദിത്തമേൽക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.

അതേസമയം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആർ.എസ്.എസ്. ജനറൽ സെക്രട്ടറിയെ കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാൻ ആകാംക്ഷയുണ്ടെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ആർ.എസ്.എസിന്റെ മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂർ പൂരം കലക്കൽ പോലയുള്ള കാര്യങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് താൻ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘അഭിപ്രായ ഭിന്നതകൾക്ക് മനുഷ്യോത്പത്തികളുടെ പ്രായമുണ്ട്. അവയെ ജനാധിപത്യപരമായി ഉൾക്കൊണ്ട് പുതുനന്മക്കായി വലിയ മനസ്സോടെ മുന്നേറുമ്‌ബോഴാണ് നമ്മുടെ കേരളം സ്‌നേഹ തീരമായി മാറുന്നത്. ഇതിനായുള്ള കാഴ്ചപ്പാടുകളും കർമ്മ പരിപാടികളുമാണ് ഡി.എം.കെ. ജനസമക്ഷം മുന്നോട്ടുവെക്കുന്നത്’ എന്ന നന്ദിക്കുറിപ്പ് പറഞ്ഞു കൊണ്ടായിരുന്നു നയം വ്യക്തമാക്കിക്കൊണ്ട് ഡി.എം.കെ. വേദിയിൽ വെച്ച് അവതാരകൻ അവസാനിപ്പിച്ചത്. വരും കാലങ്ങളിൽ കേരള രാഷ്ട്രീയത്തിൽ അഭിപ്രായ ഭിന്നതകളെ ജനാധിപത്യപരമായി കൈകാര്യം ചെയ്ത് ഓരോ പാർട്ടികളും മുന്നോട്ട് നയിക്കുമെന്ന് നമുക്ക് കരുതാം.

അതേസമയം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആർ.എസ്.എസ്. ജനറൽ സെക്രട്ടറിയെ കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാൻ ആകാംക്ഷയുണ്ടെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ആർ.എസ്.എസിന്റെ മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂർ പൂരം കലക്കൽ പോലയുള്ള കാര്യങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് താൻ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘അഭിപ്രായ ഭിന്നതകൾക്ക് മനുഷ്യോത്പത്തികളുടെ പ്രായമുണ്ട്. അവയെ ജനാധിപത്യപരമായി ഉൾക്കൊണ്ട് പുതുനന്മക്കായി വലിയ മനസ്സോടെ മുന്നേറുമ്‌ബോഴാണ് നമ്മുടെ കേരളം സ്‌നേഹ തീരമായി മാറുന്നത്. ഇതിനായുള്ള കാഴ്ചപ്പാടുകളും കർമ്മ പരിപാടികളുമാണ് ഡി.എം.കെ. ജനസമക്ഷം മുന്നോട്ടുവെക്കുന്നത്’ എന്ന നന്ദിക്കുറിപ്പ് പറഞ്ഞു കൊണ്ടായിരുന്നു നയം വ്യക്തമാക്കിക്കൊണ്ട് ഡി.എം.കെ. വേദിയിൽ വെച്ച് അവതാരകൻ അവസാനിപ്പിച്ചത്. വരും കാലങ്ങളിൽ കേരള രാഷ്ട്രീയത്തിൽ അഭിപ്രായ ഭിന്നതകളെ ജനാധിപത്യപരമായി കൈകാര്യം ചെയ്ത് ഓരോ പാർട്ടികളും മുന്നോട്ട് നയിക്കുമെന്ന് നമുക്ക് കരുതാം.

Hot Topics

Related Articles