ഹരിയാന, ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ; വോട്ടെണ്ണല്‍ ആരംഭിക്കുക രാവിലെ എട്ട് മുതൽ

ദില്ലി: ഹരിയാന, ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ പുറത്തുവരും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഹരിയാനയില്‍ 61 ശതമാനം പോളിംഗും, മൂന്ന് ഘട്ടങ്ങളിലായി കശ്മീരില്‍ 63 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്.

Advertisements

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലെന്ന് ചില സർവേകള്‍ പ്രവചിക്കുമ്പോള്‍ തൂക്ക് സഭക്കുള്ള സാധ്യതയും ചില സർവേകള്‍ തള്ളുന്നില്ല. ഹരിയാന പിടിക്കുമെന്ന ഉറപ്പിച്ചാണ് കോണ്‍ഗ്രസ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം സുസ്ഥിര സർക്കാരുണ്ടാക്കുമെന്ന് ഫറൂക്ക് അബ്ദുള്ള പ്രതീക്ഷ പ്രകടിപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.ഡി.പിയെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യ സഖ്യത്തിന്റെ മനസാണ് പിഡിപിയുടേതെന്നും ഫറൂക്ക് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ കഴിഞ്ഞ ദിവസം എഐസിസി നേതൃത്വത്തെ കണ്ട് ഹരിയാനയിലെ എക്സിറ്റ് പോള്‍ ഫലം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന പ്രവചനങ്ങള്‍ക്ക് ശേഷം, കോണ്‍ഗ്രസിന്റെ നേട്ടത്തിന് കാരണക്കാരൻ രാഹുല്‍ ഗാന്ധിയാണെന്ന് ലോക്സഭാംഗം കുമാരി ഷെല്‍ജ പറഞ്ഞു.

Hot Topics

Related Articles