ചോഴിയക്കാട് : നന്മ റെസിഡന്റ്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഞാ മ്മക്കാട്ടുകടവ്, ശ്രീകൃഷ്ണ ക്ഷേത്രം കാഞ്ഞിരക്കാട്ട് റോഡ് തുടങ്ങിയ വിവിധ റോഡുകൾ ജലജീവൻ പേരിൽ വീട്ടിക്കുഴിച്ച് കൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്തവസ്ഥയിലായിരുന്നു. ഈ വഴികൾ റെസിഡന്റ്റ്സ് അംഗങ്ങളുടെ വലിയ കൂട്ടായ്മയിൽ വാഹനങ്ങൾക്കും കൽനടക്കാർക്കും സഞ്ചാരയോഗ്യമാക്കി. റെസിഡന്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് പികെ ആനന്ദക്കുട്ടൻ, കെ പി പദ്മകുമാർ, രാകേഷ്കുമാർ, ഷൈജു വർഗീസ്, സതീഷ്കുമാർ പികെ, ശ്രീരാജ് എം നായർ, അനീഷ് വിജയൻ, പ്രീത സത്യൻ, ഗീത ജെ, പി എൻ ആനന്ദൻ, തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements