ചണ്ഡീഗഡ്: ഒളിംപിക്സ് ഗുസ്തിയില്‍ നിര്‍ഭാഗ്യം കൊണ്ട് മെഡല്‍ നഷ്ടമായ വിനേഷ് ഫോഗട്ട് രാഷ്ട്രീയ ഗോദയിലെ ആദ്യ അങ്കത്തില്‍ ജയിച്ചു കയറി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിനേഷ് എതിരാളിയായ ബിജെപിയിലെ ക്യാപ്റ്റന്‍ യോഗേഷ് ബെയ്റാഗിയെ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ജയിച്ചു കയറിയത്.
പാരീസ് ഒളിംപിക്സില്‍ ഗുസ്തി ഫൈനല്‍ ദിവസം രാവിലെയാണ് അമിത ഭാരത്തിന്‍റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കിയത്. പിന്നീട് ഇന്ത്യയിലെത്തിയശേഷം ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞടുപ്പില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്.