നിയമസഭാ തിരഞ്ഞെടുപ്പ് വിജയം :ബിജെപി കോട്ടയം നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി : മധുര പലഹാരങ്ങൾ വിവരണം ചെയ്തു

കോട്ടയം : ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ സന്തോഷം പങ്കുവെക്കുവാൻ ബി ജെ പി കോട്ടയം മണ്ഡലം കമ്മറ്റി ടൗണിൽ ആഹ്ലാദ പ്രകടനവും മധുര പലഹാരവിതരണവും നടത്തി. ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗം ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ഉദ്ഘാടനം ചെയ്തു. കെ ശങ്കരൻ, ജതീഷ് കോടപ്പള്ളി, ബിജുകുമാർ പി എസ് , നിഷാദ് പി എൻ , ധനപാലൻ പി എസ് , അനീഷ് കല്ലേലിൽ, പ്രവീൺ കെ കുമാർ, രാജൻ സപ്തസ്വര, ശേഖർ വി , വീതിഷ്കുമാർ, രാജീവ് വി എസ് , അനീഷ് സി എസ് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles