കോട്ടയം ; ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 9 ബുധനാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്നില നമ്പർ 1 , മാന്നില നമ്പർ 2, ഇരുമ്പുകുഴി , പയ്യംമ്പള്ളി എന്നീ ട്രാൻ ഫോർമറുകളിൽ 9.30 മുതൽ 5 വരെയും പങ്കിപ്പുറം നമ്പർ വൺ ട്രാൻസ്ഫോർമറിൽ രണ്ട് മുതൽ5.30 വരെയും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളങ്കാവ്,പുന്നമൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റൂന്ന് ,അമല, പെരുങ്കാവ്, ആൻസ് ബോർമ ,എന്നീ ട്രാൻസ്ഫോർമർ പരിധി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരക്കാട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുക്കാട് 50 , പുത്തൻപള്ളി, കൊച്ചു പാലം , ഇടവട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ, മുണ്ടാങ്കൽ, കാനാട്ടു പാറ, പോളിടെക്നിക്ക്, തൂക്കുപാലം, ഡംപിങ്ങ് ഗ്രൗണ്ട്, ഞൊണ്ടിമാക്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വേലംകുളം, ഗുരുമന്ദിരം, കൊട്ടാരംടെമ്പിൾ, ലിസ്യൂ എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9.00 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.