ഒരുങ്ങിക്കോളൂ… സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും; ക്ലാസുകള്‍ വൈകുന്നേരം വരെ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് രാവിലെ മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. പരീക്ഷയ്ക്കാണ് പ്രാധാന്യമെന്ന് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisements

ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.

Hot Topics

Related Articles