തൃശൂര്‍ പൂരം കലക്കല്‍ വിവാദം; ഇന്നും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി സർക്കാർ 

തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കല്‍ വിവാദം നിയമസഭ ചര്‍ച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് രണ്ട് മണിക്കൂര്‍ സഭ ഈ വിഷയം ചര്‍ച്ച ചെയ്യുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. 

Advertisements

രാഷ്ട്രീയ പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്ന് മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു. ഇത് തുറന്നുകാട്ടാനാണ് ചര്‍ച്ചയ്ക്ക് തയാറാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നും പ്രതിപക്ഷത്തിന് അമ്പരപ്പ് സമ്മാനിച്ചാണ് അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസവും അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി എന്നത് രാഷ്ട്രീയ അപൂര്‍വത കൂടിയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച മലപ്പുറം പരാമര്‍ശത്തിലും ഇന്നതെ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിലും ഇന്ന് പൂരം വിവാദത്തിലുമാണ് ചര്‍ച്ച. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നിയമസഭയില്‍ എത്തിയില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ വിശദീകരിച്ചത്.

Hot Topics

Related Articles