ആലുവ : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024 ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചുകൊങുള്ളഉത്തരവ് പരിഷ്ക്കരിച്ച് ‘ കോളേജുകളിലെ അനധ്യാപക ജീവനക്കാർക്കും അവധി ബാധകമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .കോളേജിൽ ജീവനക്കാരുടെ ശമ്പള ബില്ലുകൾ ഒക്ടോബർ മാസം മുതൽ അപ്പ്രൂവിംഗ് അതോറിറ്റിയുടെ അനുമതിയോടെ പാസാക്കിയാൽ മതിയെന്ന് പുതിയ ഉത്തരവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . സംസ്ഥാന പ്രസിഡണ്ട് .ടി. കെ മജീദ് യോഗം ഉദ്ഘാടനം ചെയ്തു .മേഖല സെക്രട്ടറി ജമാൽ എ എം ,വിഷ്ണു നമ്പൂതിരി, മുഹമ്മദ് റോഷൻ.വി.വി. ഡെൽസൺ ആരുൺ എന്നിവർ പ്രസംഗിച്ചു.