കൈപ്പട്ടൂർശാഖ മുൻ കാലനേതാക്കളെ ആദരിച്ചു

വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെ 1765കൈപ്പട്ടൂർ ശാഖയുടെ ആദ്യ കാല നേതാക്കളെ ആദരിച്ചു. ഇതൊടാനുബന്ധിച്ചുചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ സുകുമാരൻ അധ്യക്ഷതവ ഹിച്ചു. ദീർഘകാലം ശാഖാ പ്രസിഡന്റ്‌ ആയിരുന്ന ഒ കെ കേശവൻ, ദാമോദരൻ മാസ്റ്റർ എന്നിവരെയാണ് യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചത്.ശാഖ സെക്രട്ടറി ടി കെ ശശീന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ടിസി.സജികുമാർ, മധു സൂദൻ ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles