ഇന്ത്യയിലെ അമുസ്ളിം പോലും ഇങ്ങനെ ചെയ്യില്ല : ലഗേജിന് പണം ഈടാക്കിയതിന് പാക്കിസ്ഥാന് വിമർശനവുമായി സക്കീർ നായ്ക്ക്

ലാഹോർ : പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ അധിക ലഗേജിനുള്ള ചാര്‍ജ് ഒഴിവാക്കാന്‍ തയ്യാറാകാതിരുന്ന പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെതിരെ (പിഐഎ) രൂക്ഷ വിമര്‍ശനവുമായി തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് . ലഗേജിനുള്ള ചാര്‍ജിന് 50 ശതമാനം ഡിസ്‌കൗണ്ട് എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാക്കിര്‍ നായിക് ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇന്ത്യയേയും പാകിസ്ഥാനേയും താരതമ്യം ചെയ്ത് സംസാരിച്ചു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.” ഞാന്‍ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സിഇഒയുമായി സംസാരിച്ചിരുന്നു. എനിക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാം എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ആറുപേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെട്ടത്. ഒരു 500-600കിലോഗ്രാം അധിക ലഗേജ് ഉണ്ടായിരുന്നു. എന്നാല്‍ ലഗേജ് ചാര്‍ജിന് 50 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതുവേണ്ട. എനിക്ക് 100 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലായിരുന്നുവെങ്കില്‍ അമുസ്ലീം ആയ ഉദ്യോഗസ്ഥര്‍ വരെ സൗജന്യമായി എന്നെ പോകാന്‍ അനുവദിക്കും,” സാക്കിര്‍ നായിക് പറഞ്ഞു.” ഈ സര്‍ക്കാരിന്റെ അതിഥിയായി എത്തിയതാണ് ഞാന്‍. അക്കാര്യം എന്റെ വിസയിലും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പിഐഎയുടെ സിഇഒ പറയുന്നു ലഗേജിന് 50 ശതമാനം ഡിസ്‌കൗണ്ട് തരാമെന്ന്. ഇവര്‍ വലിയ തുകയാണ് ഈടാക്കുന്നത്. എനിക്ക് നിങ്ങളുടെ ഡിസ്‌കൗണ്ട് വേണ്ട. ഇവിടേക്ക് വന്നതില്‍ ഞാനിന്ന് ഖേദിക്കുന്നു,” സാക്കിര്‍ നായിക് പറഞ്ഞു.നിലവില്‍ മലേഷ്യയില്‍ താമസിക്കുന്ന സാക്കിര്‍ നായിക് ഒരുമാസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായാണ് കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെത്തിയത്.ഞായറാഴ്ച പാകിസ്ഥാനില്‍ നടത്തിയ ഒരു പ്രഭാഷണത്തിനിടെ പീഡോഫീലിയയെപ്പറ്റി (പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടുള്ള ലൈംഗികാസക്തി) ചോദ്യം ഉന്നയിച്ച പഷ്തൂണ്‍ പെണ്‍കുട്ടിയെ സാക്കിര്‍ നായിക് പരിഹസിച്ചതും വാര്‍ത്തയായിരുന്നു.”ഇതൊരു തെറ്റായ ചോദ്യമാണ്. നിങ്ങള്‍ ദൈവത്തോട് മാപ്പ് ചോദിക്കണം,” എന്നായിരുന്നു സാക്കിറിന്റെ മറുപടി. ഈ ചോദ്യത്തിന് താന്‍ മറുപടി പറയില്ലെന്നും പകരം ആ പെണ്‍കുട്ടി മാപ്പ് പറയണമെന്നും സാക്കിര്‍ പറഞ്ഞു.പ്രഭാഷണത്തിനിടെ മറ്റുചില വിവാദപരാമര്‍ശങ്ങളും അദ്ദേഹം നടത്തി. പാകിസ്ഥാനില്‍ കഴിയുന്നവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുമെന്നും അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് ഈ ഭാഗ്യം ലഭിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.സാക്കിര്‍ നായിക് ഇന്ത്യയെ മാത്രമല്ല ഇന്ത്യയിലെ മതവികാരത്തെക്കൂടിയാണ് അപമാനിക്കുന്നതെന്ന് നിരവധി പേര്‍ പറഞ്ഞു. പാകിസ്ഥാനില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും മതവികാരത്തെ വ്രണപ്പെടുത്താതിരിക്കാന്‍ സാക്കിര്‍ നായികിനെ നിയന്ത്രിക്കണമെന്നും ആ ചുമതല പാക് സര്‍ക്കാരിനാണെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.ഹിന്ദുക്കളെ അപമാനിക്കുകയെന്ന ലക്ഷ്യം മനസില്‍ കണ്ടാണ് സാക്കിര്‍ നായിക് പാകിസ്ഥാനിലെത്തിയതെന്ന് വിവിധ വൃത്തങ്ങള്‍ പറഞ്ഞു. സാക്കിര്‍ നായികിന് പാകിസ്ഥാന്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയതെന്നും അതില്‍ ആശ്ചര്യപ്പെടുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.