തിരുവനന്തപുരം: അമാനുഷിക കഥകളുടെ പേരില്‍ കുപ്രസിദ്ധമായ നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലെ വനത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി. കൊലപാതക കേസ് പ്രതിയെ തപ്പി വനത്തില്‍ ഇറങ്ങിയ പൊലീസാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. വനത്തിനുള്ളില്‍ മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു അസ്ഥികൂടം.
ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയില്‍ എത്തിയ പൊലീസ് സംഘമാണ് അസ്ഥികൂടം കണ്ടത്. വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരുമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ വലിയമല സ്വദേശിയുടേതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഡി.എന്‍.എ പരിശോധനകള്‍ ഉള്‍പ്പടെ നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കൂ എന്ന് പാങ്ങോട് പൊലീസ് പറഞ്ഞു. സുമതിയെ കൊന്ന വളവില്‍ വനത്തിനുള്ളില്‍ അഞ്ജാത മൃതദേഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവ് സംഭവമായിട്ടുണ്ട്.