ആകാശയാത്രയ്ക്കിടെ പൈലറ്റ് മരിച്ചു; വിമാനം അടിയന്തിരമായി താഴെയിറക്കി; ഒഴിവായത് വൻ ദുരന്തം

ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് വിമാനത്തിലെ പൈലറ്റ് യാത്രയ്ക്കിടെ മരണപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് പൈലറ്റ് മരിച്ചത്. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. അമേരിക്കയിലെ സീറ്റിൽ നഗരത്തിൽ നിന്ന് തുർക്കിയുടെ തലസ്ഥാനമായ ഇസ്താംമ്ബുള്ളിലേക്ക് പറക്കുകയായിരുന്നു വിമാനം. 59കാരനായ ഇൽസെഹിൻ പെഹ്ലിവാൻ ആണ് മരിച്ചത്.

Advertisements

യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ തന്നെ പ്രഥമശുശ്രൂഷ നൽകാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ലാൻഡിങ്ങിനു മുമ്ബ് തന്നെ പൈലറ്റ് പെഹ്ലിവാൻ മരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2007 മുതൽ ടർക്കിഷ് എയർലൈൻസിൽ ജോലി ചെയ്തിരുന്ന പൈലറ്റിന് മാർച്ചിൽ നടത്തിയ വൈദ്യപരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ടർക്കിഷ് എയർലൈൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

Hot Topics

Related Articles